തൊടുപുഴ : വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി നാട്ടിൽ വന്ന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറൻറൈനിൽ കഴിഞ്ഞവരിൽ നിയമലംഘനം നടത്തി പുറത്തിറങ്ങിയവർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേർക്കും മാലിയിൽ നിന്നും ദുബായിൽ നിന്നും വന്ന ഓരോരുത്തർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. വിദേശത്ത് നിന്നും വന്ന് സർക്കാർ വാഹനത്തിൽ കയറി സർക്കാർ ക്വാറൻറൈൻ കേന്ദ്രത്തിലേക്ക് പോകാതെ സ്വന്തം വാഹനത്തിൽ വീട്ടിൽ പോയതിനാലാണ് കേസ് രജിസ്റ്റർ ചെയ്തത്. കരിമണ്ണൂരിൽ ക്വാറൻറൈനിൽ നിന്നും സർക്കാർ ക്വാറൻറൈനിലേക്ക് മാറ്റിയിരുന്നു. ബാർബറെ ഹോം ക്വാറൻറൈനിൽ പ്രവേശിപ്പിച്ചു. ഇനിയും നിയമലംഘനം നടത്തിയാൽ കൂടുതൽ കടുത്ത നടപടിയിലേക്ക് പോകുമെന്ന് പൊലീസ് പറഞ്ഞു. ഇപ്പോൾ തൊടുപുഴ മേഖലയിലെ നഗര പ്രദേശങ്ങളിലുള്ള സർക്കാർ ഏറ്റെടുത്ത 7 സ്വകാര്യ കെട്ടിടങ്ങളിലായി 94 പേരും ഹോം ക്വാറൻറൈനിൽ 105 പേരുമാണുള്ളത്.