തൊടുപുഴ: വിദേശത്ത് നിന്നെത്തി വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിച്ച് ടാക്‌സിയിൽ വീട്ടിലേക്ക് പോയ ആൾക്കെതിരെ ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ കേസെടുത്തു. കരിമണ്ണൂർ പന്നൂർ മാത്യു ചാക്കോയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 17ന് രാത്രിയാണ് ദുബായിൽ നിന്നുള്ള വിമാനത്തിൽ മാത്യു നെടുമ്പാശേരിയിൽ എത്തിയത്. അധികൃതർ തയ്യാറാക്കി നിറുത്തിയ വാഹനത്തിൽ കയറാതെ ടാക്‌സിയിൽ വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.