തൊടുപുഴ: ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ മുതൽ ഹൈറേഞ്ച് മേഖലയിലും മഴ ശക്തമായിട്ടുണ്ട്. യെല്ലോ അലേർട്ട് നിലവിലുള്ള ജില്ലയിൽ ഇന്നലെ ശരാശരി 14.32 മില്ലിമീറ്റർ മഴ ലഭിച്ചു. പീരുമേട് മേഖലയിലാണ് കൂടുതൽ മഴ പെയ്തത്- 27 മില്ലിമീറ്റർ. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും കാര്യമായി മഴ ലഭിച്ചു. 2343.4 ആണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്- 113.1. ജില്ലയിലൊരിടത്തും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

മഴയുടെ അളവ് (മില്ലിമീറ്ററിൽ)​

ഉടുമ്പഞ്ചോല- 1.6

ദേവികുളം- 2.4

പീരുമേട്- 27

തൊടുപുഴ- 25.2

ഇടുക്കി- 15.4