തൊടുപുഴ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിസെറ്റോ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിൽ മാസ്‌ക് വിതരണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെമിനിക്ക് മാസ്‌ക് നല്കിക്കൊണ്ട് സെറ്റോ ജില്ലാ കൺവീനർ വി.എം.ഫിലിപ്പച്ചൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.സെറ്റോ താലൂക്ക് ചെയർമാൻ പി.എസ്.സതീശൻ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം പി.കെ.ഇസ്മായിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി വിൻസെന്റ് തോമസ്, ഈസ്റ്റ് ബ്രാഞ്ച് പ്രസി.ദീപു പി.യു എന്നിവർ പങ്കെടുത്തു.