ഇടുക്കി:കൊറോണ വ്യാപനം രൂക്ഷമാകുന്ന പ്രതിസന്ധി ഘട്ടത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു സർവ്വകലാശാല പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ ഏകദിന ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.മുൻകരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്താതെ പരീക്ഷകൾ നടത്തി വിദ്യാർത്ഥികളുടെ ജീവന് വില പറയരുതെന്ന് റോയ് കെ പൗലോസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യവും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും വേണ്ടത്ര തയ്യാറെടുപ്പുകളുമില്ലാതെ പരീക്ഷകൾ നടത്താനുള്ള സർക്കാർ നടപടികൾ റദ്ധ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കഴിഞ്ഞ ദിവസം മുഖ്യ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സമരത്തിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോൺ, കെ.എസ്.യു ജില്ലാ ഭാരവാഹികളായ നിതിൻ ലൂക്കോസ്, അനിൽ കനകൻ, വിഷ്ണു ദേവ്, ജോസുകുട്ടി ജോസഫ് , സജിൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.