തൊടുപുഴ: നിയന്ത്രണങ്ങൾ പാലിച്ച് നിരത്തിലിറക്കിറിയിരിക്കുന്ന സ്വകാര്യ ബസുകൾക്ക് ഡീസൽ സബ്‌സിഡിയും റോഡ് ടാക്‌സ് ഇളവും അനുവദിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്. സർക്കാർ നിദ്ദേശങ്ങൾ പ്രകാരം 50 ശതമാനം യാത്രക്കാരുമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുടമകൾ നടത്തുന്നതും ജനങ്ങൾക്ക് വേണ്ടിയുള്ള സാമൂഹിക സേവനമാണ്. കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന ഡീസൽ സബ്‌സിഡി സ്വകാര്യ ബസുകൾക്കും നിയന്ത്രണ കാലാവധി വരെ നൽകാൻ തയ്യാറായില്ലെങ്കിൽ ഈ മേഖലയിലുള്ള ആയിരക്കണക്കിന് ഉടമകളും ജീവനക്കാരും പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ ദുരിതത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.