വെള്ളത്തൂവൽ :പൊൻമുടി,വെള്ളത്തൂവൽ,ചെങ്കുളംകല്ലാർക്കുട്ടി,ലോവർപെരിയാർ പ്രദേശ ങ്ങളിൽ തരിശായി കിടക്കുന്ന കെ.
എസ്.ഇ ബിയുടെ ഏക്കർ കണ.ക്കിന് ഭൂമി കൃഷിയോഗ്യമാക്കാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരി ക്കണമെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന വെള്ളത്തൂവൽ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു കൊവിഡ് 19 ന്റെസാഹചര്യത്തിൽഭക്ഷ്യോൽപാദനം വർദ്ധിപ്പിക്കാൻ സർക്കാരിന്റെ തരിശ് ഭൂമികളും ഉപയോഗപ്പെടുത്തണ നിർദ്ദേശത്തിന്റ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാൻ നിരവധി സന്നദ്ധ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.
ഇവർക്ക് കൃഷി ചെയ്യുവാൻ ഭൂമി വിട്ടുനൽകാൻ ബോർഡ് അധികാരികൾ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒ.എസ്.എ ഭാരവാഹികളായ പി.വി.അഗസ്ത്യൻ, എം.എസ് ആന്റണി, ബേബി മുളയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ , മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുംനിവേദനം നല്കി.