കട്ടപ്പന: ലോക്ക് ഡൗൺ ഇളവുകൾക്കുശേഷം തുറന്ന ബാർബർഷോപ്പുകളിൽ ആദ്യദിനം വൻ തിരക്ക്. സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് കടകൾ പ്രവർത്തിച്ചത്. മുഴുവൻ കടകളിലും സാനിറ്റൈസറും കൈകൾ കഴുകുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മുഖാവരണം ധരിച്ചെത്തിയവരെ മാത്രമാണ് ഉള്ളിൽ പ്രവേശിപ്പിച്ചത്. ഒരേസമയം രണ്ടുപേരെ മാത്രം അകത്തുകയറ്റി മുടി വെട്ടി. വൈകുന്നേരത്തോടെ കടകൾ അണുമുക്തമാക്കിയാണ് ഉടമകൾ മടങ്ങിയത്.