ഇടുക്കി: സംസ്ഥാന യുവജന ക്ഷേമ ബോർഡ് 2019ലെ സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനം, മാദ്ധ്യമ പ്രവർത്തനം(അച്ചടി), മാദ്ധ്യമ പ്രവർത്തനം (ദൃശ്യമാദ്ധ്യമം), കല, സാഹിത്യം, ഫൈൻ ആർട്‌സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ വിഭാഗങ്ങളിൽ നിന്ന് ഒരാൾക്ക് വീതമാണ് പുരസ്‌കാരം നൽകുന്നത്. സ്വയം അപേക്ഷിക്കുകയോ നാമനിർദേശം ചെയ്യുകയോ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകും.
സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബുകൾക്കുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു. ജില്ല തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ക്ലബുകൾക്ക് 30000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. സംസ്ഥാന തലത്തിലെ മികച്ച ക്ലബിന് 50000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. അവസാന തിയതി: മേയ് 25. അപേക്ഷകളും നിർദേശങ്ങളും www.ksywb.kerala.gov.in എന്ന സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ജില്ല പ്രോഗ്രാം ഓഫീസർ, ജില്ല യുവജന കേന്ദ്രം, പുളിമൂട്ടിൽ ഷോപ്പിംഗ് ആർക്കേഡ് രണ്ടാം നില മുവാറ്റുപുഴ റോഡ് തൊടുപുഴ എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം. ഫോൺ : 04862228936.