rajakumary


തൊടുപുഴ: കൊവിഡ് അനന്തരം സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളംപദ്ധതിക്ക് ജില്ലതിലെ വിവിധ പഞ്ചായത്തുകളിൽ തുടക്കം.തരിശ് കിടക്കുന്ന സർക്കാർ , സ്വകാര്യ ഭൂമിയിൽ കൃഷിയിറക്കുകയാണ് പദ്ധതിയ്ക്ക് തുടക്കമായത്. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിെവർക്കാണ് മേൽനോട്ടച്ചുമതല.

രാജകുമാരി: സുഭിക്ഷ കേരളംപദ്ധതിരാജകുമാരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കർ തരിശ് ഭൂമി കൃഷി യോഗ്യമാക്കി മരച്ചീനി കൃഷി ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് കൃഷിക്കു വേണ്ടി മുന്നൊരുക്കങ്ങൾ നടത്തിയത്. പദ്ധതിയോട് അനുബന്ധിച്ച് പഞ്ചായത്തിന്റയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള 17 ഹെക്ടർ തരിശുഭൂമിയിൽ ഇടവേള കൃഷിയായി കിഴങ്ങ് വർഗങ്ങൾ, പഴം, പച്ചക്കറികൃഷി എന്നിവയും ആരംഭിച്ചു.
സുഭിക്ഷ കേരളം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയമോൾ ഷാജി, പഞ്ചായത്തംഗങ്ങളായ കെ.കെ തങ്കച്ചൻ, അമ്പിളി സുഭാഷ്, പരിമളം ജയഗണേശ്, അസിസ്റ്റന്റ് കൃഷി ഓഫീസർ തോമസ് പോൾ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ നന്ദകുമാർ, മിഥുൻ സോമൻ, ജോയ്, സ്മിത, മഞ്ജുഷ, സുജിത എന്നവർ നേതൃത്വം നൽകി.