തൊടുപുഴ: രണ്ട് മാസത്തോളം നീണ്ട മരവിപ്പിന് ശേഷം ജില്ല വീണ്ടും ഉണരുന്നു. പൊതുഗതാഗംത പുനരാരംഭിച്ചതോടെ നിരത്തുകളും വ്യാപാരമേഖലയും മെല്ലെ സാധാരണനിലയിലാകുകയാണ്. വൻകിട സ്വർണക്കടകൾ, വസ്ത്രശാലകൾ, ഷോപ്പിംഗ് മാളുകൾ,​ ബാർബർ ഷോപ്പുകൾ തുടങ്ങിയവയെല്ലാം ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങി. അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകളിൽ തിരക്കുണ്ടെങ്കിലും മറ്റു വ്യാപാര കേന്ദ്രങ്ങളിൽ മാന്ദ്യം ദൃശ്യമാണ്. കഴിഞ്ഞ വർഷം ഈ സമയം സ്കൂൾ വിപണി സജീവമായിരുന്നു. എന്നാൽ ഇത്തവണ ആ കച്ചവടവുമില്ല. സ്വർണ വില സർവകാല റെക്കോർഡിലെത്തിയതിനാൽ വാങ്ങാൻ വരുന്നവരേക്കാൾ വിറ്റ് പണമാക്കാനും പണയും വയ്ക്കാനുമാണ് പൊതുജനം താത്പര്യപ്പെടുന്നത്. വിവാഹം, നൂല് കെട്ട് തുടങ്ങിയ ഒഴിവാക്കാനാത്ത ചടങ്ങുകൾക്ക് സ്വർണം ആവശ്യമുള്ളവർ വാങ്ങുന്നുണ്ട്.