തൊടുപുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം നിർത്തിവച്ചിരിക്കുന്ന ജില്ലയിലെ ഏലം ലേലം പുനരാരംഭിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആവശ്യപ്പെട്ടു.കൊവിഡ് നിയന്ത്രണങ്ങൾ ജില്ലയിലെ ഏല കൃഷിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇടത്തരം ചെറുകിട നാമമാത്ര കർഷകർക്ക്അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനോ മറ്റ് കാർഷിക ആവശ്യങ്ങൾ നടപ്പിലാക്കാനോ കഴിയുന്നില്ല. ഏലം ലേലം നടക്കാത്തതു മൂലം ഏലക്കാ കള്ളകടത്ത് സജീവമാകുന്ന കാഴ്ച്ചയാണ് കാണുന്നത് കൊവിഡിന്റെ സുരക്ഷാ ക്രമീകരണങ്ങൾപാലിച്ചുകൊണ്ടു തന്നെ ലേലം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം.തമിഴ്‌നാട്ടിൽ താമസിക്കുന്ന തോട്ടം ഉടമകൾക്ക് ഇവിടെയുള്ള അവരുടെ തോട്ടങ്ങളിൽ വരുന്നതിനോ കൃഷി നോക്കി നടത്താനോ ഉള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളത് മതിയായ മെഡിക്കൽ പരിശോധനകൾ നടത്തി തോട്ടം ഉടമകൾക്ക് കൃഷി നോക്കി നടത്തുന്നതിനുള്ള അനുമതി നൽകാൻ അധികൃതർ തയാറാകണം. ഏലതോട്ടങ്ങളെആശ്രയിച്ച് ജീവിക്കുന്ന ആയിരകണക്കിന് തൊഴിലാളികളുണ്ട് ഏലം മേഖലയിലെ പ്രതിസന്ധി തൊഴിലാളികളെയും കൃഷിക്കാരെയും ഒരു പോലെ ബാധിക്കുന്നതാണെന്നുംഅദ്ദേഹം പറഞ്ഞു.