തൊടുപുഴ: കൊവിഡ് കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോയിയേഷൻ. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ സംഘടിതമായി വ്യാജ പരാതി നൽകിയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയടക്കം അപകീർത്തിപ്പെടുത്തുകയുമാണ്. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും ആത്മാർത്ഥ പരിശ്രമം കൊണ്ട് കട്ടപ്പന താലൂക്കാശുപത്രിക്ക് അടുത്ത കാലത്ത് ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ചില സ്ഥാപിത താല്പര്യക്കാരാണ് നീക്കങ്ങൾക്ക് പിന്നിൽ. ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും ഡോക്ടർമാരുടെ മനോവീര്യം തകർക്കരുതെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. ജോബിൻ ജി. ജോസഫ്, സെക്രട്ടറി ഡോ. അൻസൽ നബി എന്നിവർ അഭ്യർത്ഥിച്ചു.