തൊടുപുഴ : തണലേകാം വിശപ്പകറ്റാം എന്ന മുദ്രാവാക്യവുമായി സേവാഭാരതി പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ കർഷക ദിനമായ ആഗസ്റ്റ് 15 വരെ തൈകളും വിത്തുകളും ശേഖരിച്ചു വിതരണം നടത്തുന്നു . ശേഖരിക്കുന്ന തൈയ് വൃക്ഷമായി വളർത്തിയെടുത്ത് പ്രീതിയിലെ എല്ലാ ജീവജാലങ്ങൾക്കും ഫലങ്ങളും തണലും പ്രാണവായുവും നൽകുക ലക്ഷ്യത്തോടെ സേവാഭാരതിയുടെ ഗ്രാമവൈഭവം പദ്ധതി ജില്ലയിലുടനീളം നടപ്പാക്കി വരുന്നതിന്റെ തുടക്കം കുറിച്ചു. സേവാഭാരതി തൈകളും വിത്തുകളും ശേഖരിക്കുന്ന ഗ്രാമ വൈഭവം പദ്ധതിയുടെ ഭാഗമായി സന്തോഷ് അറക്കൽ വീട്ടിൽ നട്ടു മുളപ്പിച്ച തെങ്ങിൻ തൈകൾ ആർ.എസ്.എസ് ഇടുക്കി വിഭാഗ് കാര്യവാഹ് പി.ആർ. ഹരിദാസും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയും ചേർന്ന് ശേഖരിച്ചു.