മലങ്കര: വേതനം വെട്ടിക്കുറയ്ക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് മലങ്കര എസ്റ്റേറ്റിലെ തൊഴിലാളികൾ ഇന്നു മുതൽ പണിമുടക്കും. 20 ശതമാനം വേതനം വെട്ടിക്കുറയ്ക്കുകയും ബാക്കി വേതനത്തിന്റെ 50 ശതമാനം ഇപ്പോൾ കൊടുക്കാമെന്നും ബാക്കി 50 ശതമാനം റബർ വില 130 ൽ എത്തിയാൽ നൽകാം എന്നുമാണ് മാനേജ്‌മെന്റ് തൊഴിലാളികളെ അറിയിച്ചത്. ഇതിനെതിരെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്.