കുമളി: ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 472 പേർ. തമിഴ്‌നാട് 197, കർണ്ണാടക 144, മഹാരാഷ്ട്ര 21, ആന്ധ്രപ്രദേശ് 53 തെലുങ്കാന 50, പോണ്ടിച്ചേരി 7 എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം. ഇതിൽ ഇടുക്കി ജില്ലയിലേക്കെത്തിയ 143 പേരിൽ 19 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു.
റെഡ് സോണുകളിൽ നിന്നെത്തിയ 104 പേരെ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 368 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റെയിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു. ഇതിനു പുറമെ ആളുകളെ കേരളത്തിലെത്തിച്ച് ഉടൻ മടങ്ങുന്ന എമർജൻസി പാസ് എടുത്തവരും ഡ്രൈവർമാരുമായി 10 പേരും കുമളി അതിർത്തി കടന്ന് എത്തിയിരുന്നു.