സാമൂഹ്യ പ്രവർത്തകൻ, പ്രൊഡക്ഷൻ മാനേജർ,എക്സിക്യൂട്ടീവ്, കൺട്രോളർ,നടൻ, ഡയറക്ടറി പ്രസാധകൻ, സിനിമ വിതരണക്കാരൻ, സിനിമ കഥാകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച് ശ്രദ്ധേയനായ ഷാജി പട്ടിക്കര. നടൻ ഇന്ദ്രൻസിനെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ "അപൂർവ്വം ചിലരിൽ ഒരാൾ" എന്ന ഉദ്യമവും ഏറെ ജനശ്രദ്ധയാവുകയാണ്.
ഷാജി പട്ടിക്കരക്ക് തന്റെ തട്ടകമായ സിനിമയിൽ അനേകം ആളുകളുമായി സൗഹൃദമുണ്ട്. എന്നാൽ "അപൂർവ്വം ചിലരിൽ ഒരാൾ" എന്നുള്ള തന്റെ ആദ്യ നേർരേഖ ഉദ്യമത്തിന് ഇന്ദ്രൻസ് എന്ന നടനെ തിരഞ്ഞെടുത്തതിൽ ഇതിന്റെ ഉപജ്ഞാതാവായ ഷാജി പട്ടിക്കരക്ക് വ്യക്തമായ ഒരുപാട് വിവരണം തരാനുണ്ട്.ഒരു പക്ഷേ ഷാജി പട്ടിക്കരയെ പോലുള്ള വ്യക്തികൾക്ക് മാത്രമേ ഇന്ദ്രൻസ് എന്ന നടനെക്കുറിച്ച് വ്യക്തമായ വിവരണം തരാൻ കഴിയൂ." അതാവാം; അപൂർവ്വം ചിലരിൽ ഒരാൾ" എന്ന തന്റെ തുടർ പംക്തിയിൽ ആദ്യം തന്നെ ഇന്ദ്രൻസ് എന്ന നടനെക്കുറിച്ചുള്ള നേർ രേഖ ചിത്രം എഴുതാൻ ഷാജി പട്ടിക്കരക്ക് പ്രചോദനം ആയതും.ഷാജിയുടെ ഈ ഉദ്യമത്തിൽ ഏതാനും ചില സമയം മാത്രമേ ഇന്ദ്രൻസിനെക്കുറിച്ച് പ്രതിപാദിക്കുന്നുള്ളു. പക്ഷെ; ഇന്ദ്രൻസ് എന്ന സാധാമനുഷ്യൻ... ഇന്ദ്രൻസ് എന്ന നടൻ... ഇന്ദ്രൻസ് എന്ന താരം... എന്താണെന്ന് അടയാളപ്പെടുത്താൻ ഷാജി പട്ടിക്കരക്ക് സാധിച്ചിട്ടുണ്ട്.