road

തൊടുപുഴ: ആറ് മാസം മുമ്പ് നിർമിച്ച റോഡ് പൈപ്പ് പൊട്ടി തകർന്നു. ആറ് മാസം മുമ്പ് നിർമാണം പൂർത്തീകരിച്ച ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാർഡിലെ ജോണപ്പൻ സ്മാരക റോഡാണ് തകർന്നത്. വാട്ടർഅതോറിട്ടി പൈപ്പ് പൊട്ടി ഒരു മാസമായി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. പലതവണ വാട്ടർ അതോറിട്ടിയിൽ പരാതി പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.