മലങ്കര: മലങ്കര എസ്റ്റേറ്റ് തോട്ടം കേന്ദ്രീകരിച്ച് വ്യാജ ചാരായം വാറ്റും പണം വെച്ചുളള ചീട്ട് കളിയും വ്യാപകമാകുന്നതായി പരാതി. റബ്ബർ തോട്ടത്തിനകത്ത് റോഡരുകിൽ നിന്ന് ഏറെ ദൂരേക്ക് മാറി മറ്റാർക്കും പെട്ടന്ന് കടന്ന് ചെല്ലാൻ പറ്റാത്ത സ്ഥലത്ത് വിവിധ സ്ഥലങ്ങളിലായിട്ടാണ് ചാരായം വാറ്റും ചീട്ട്കളിയും നടക്കുന്നത്. എക്സൈസും പൊലീസും ഇവിടങ്ങളിൽ റെയ്ഡിന് എത്താറുണ്ടെങ്കിലും ഇത് വരെ ആരേയും പിടികൂടാൻ കഴിഞ്ഞട്ടുമില്ല.ഏതാനും ദിവസം മുൻപ് മലങ്കര ആശുപത്രി കവലക്ക് സമീപം ചന്തക്കുന്ന് ഭാഗത്ത് വ്യാജവാറ്റ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം എത്തിയെങ്കിലും വാറ്റ് സംഘം കടന്ന് കളഞ്ഞിരുന്നു.ചാരായം വാറ്റാൻ ഉപയോഗിച്ചിരുന്ന പാത്രങ്ങളും കോടയും മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.

ഇടവെട്ടി,മുട്ടം,കരിങ്കുന്നം പഞ്ചായത്തുകളിലായിട്ടാണ് മലങ്കര എസ്റ്റേറ്റ് തോട്ടം പ്രധാനമായും വ്യാപിച്ച് കിടക്കുന്നത്, എന്നതിനാൽ വ്യാജ വാറ്റും ചീട്ട് കളി സംബ്ബന്ധിച്ചും പ്രദേശവാസികൾ സംഘടിച്ച് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അക്ഷേപമുണ്ട്.