ksu

കട്ടപ്പന: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം അഗതികളായ അമ്മമാർക്കൊപ്പം ചെലവഴിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി. ഇരട്ടയാർ അൽഫോൻസ ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയും അവർക്കൊപ്പം സമയം ചെലവഴിച്ച് രാജീവ്ഗാന്ധിയുടെ സ്മരണാഞ്ജലി പുതുക്കി. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്മമാരെയാണ് ഇവിടെ സംരക്ഷിച്ചുവരുന്നത്. എ.ഐസി.സി അംഗം ഇ.എം. ആഗസ്തി, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ജെസൺ സണ്ണി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് മാത്യു നെല്ലിക്കൽ, ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി പി.ആർ അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

അനുസ്മരണം നടത്തി

കട്ടപ്പന: രാജീവ്ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപ്പുകണ്ടത്ത് അനുസ്മരണം നടത്തി. ജിൻസ് വാതല്ലൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കൽ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജോയി മൂലേക്കാട്ട് പ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെസൺ സണ്ണി, മണ്ഡലം സെക്രട്ടറി അപ്പച്ചൻ കുന്നേപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.