ksu

തൊടുപുഴ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29ാം രക്തസാക്ഷിത്വ ദിനം യൂത്ത് കോൺഗ്രസ്സ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമഭാവനാ ദിനമായി ആചരിച്ചു. യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് ഉത്ഘാടനം ചെയ്ത അനുസ്മരണ യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി അനീഷ് അദ്ധ്യക്ഷത വഹിച്ചു. പുഷ്പ്പാർച്ചനക്ക് ശേഷം രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുമ്പാകെ സാമൂഹിക അകലം പാലിച്ചുകൊണ്ട് സമഭാവന പ്രതിജ്ഞ എടുത്തു. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ്, മുനീർ മുഹമ്മദ് ,ഫസൽ സുലൈമാൻ, ബുർഹാൻ ഹുസൈൻ റാവുത്തർ എന്നിവർ നേതൃത്വം നൽകി.