ഇടുക്കി: ജില്ലയിലെ രജ്‌സ്‌ട്രേഡ് മെറ്റൽ കൃഷർ യൂണിറ്റ് ഓണേഴ്‌സ് അസോസിയേഷനും (ആർഎംസിയുഒഎ), ക്വാറി അസോസിയേഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ നൽകി. വ്യവസായ മന്ത്രി ഇ പി ജയരാജൻ തുക ഏറ്റുവാങ്ങി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ ജോസഫ് ജേക്കബ്, അനീഷ്, ജില്ലാ പ്രസിഡന്റ് ഡെന്നിസ് എന്നിവർ ഓഫീസിലെത്തിയാണ് തുക കൈമാറിയത്.