മൂലമറ്റം: ഉപഭോക്താക്കൾക്ക് അമിതമായ വൈദ്യുതി ബിൽ വരുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുട നേതൃത്വത്തിൽ 100 ഗാർഹിക ഉപയോഗക്താക്കളുടെ വൈദ്യുതി ബില്ലിന്റെ കോപ്പി മുഖ്യമന്ത്രി പിണറായി വിജയനും, വൈദ്യുതി മന്ത്രി എം.എം.മണിയ്ക്കും പോസ്റ്റ്‌ ഓഫീസിലൂടെ അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. ആസ്കോ ബാങ്ക് ചെയർമാൻ ടോമി വാളികുളം ഉദ്ഘാടനം ചെയ്തു.കെ.എസ്.യു. ജില്ലാ സെക്രട്ടറി അമൽ ജോഷി,മണ്ഡലം പ്രസിഡന്റ് ജിബിൻ അബ്രാംഹം,അരുൺ ബാബു എന്നിവർ നേതൃത്വം നൽകി.