മൂലമറ്റം: ഫോറസ്റ്ററെ വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ഇലപ്പള്ളി ആലപ്പാട്ട് സാം ദാനിയേലിനെ (48) യാണ് മരിച്ചത്.. അങ്കമാലിയിൽ വനം ഡിവിഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. വ്യഴാഴ്ച്ച പുലർച്ചെ കുളമാവ് അണ്ണാച്ചി വളവിലുള്ള വീടിനകത്ത് ഇരുമ്പ് കമ്പികൊണ്ടുള്ള ഉത്തരത്തിൽ സാം തൂങ്ങി നിൽക്കുന്നതായി അയൽവാസികളാണ് കണ്ടത്.കുളമാവ് എസ്.ഐ ജെയിംസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഇലപ്പള്ളി എസ് ടി ലൂക്സ് സി.എസ്. ഐ.പള്ളിയിൽ സംസ്ക്കാരം നടത്തി.ഭാര്യ: ഏലിയാമ്മ (സാമൂഹ്യക്ഷേമ വകുപ്പ്) മകൻ:മെൽവിൻ.