kanjav
പുരയിടത്തിൽ നിന്നും കണ്ടെത്തിയ കഞ്ചാവുമായി എക്‌സൈസ് സംഘം

നെടുങ്കണ്ടം: ചേറ്റുകുഴിയിൽ പുരയിടത്തിൽ നട്ട് വളർത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് സംഘം നശിപ്പിച്ചു. ചേറ്റുകുഴി സ്വദേശിയായ അമ്പാട്ട് പറമ്പിൽ രാജുവിന്റെ പുരയിടത്തിൽ നിന്നാണ് രണ്ട് മാസം പ്രായം വരുന്ന
അഞ്ച് ചെടികൾ ഉടുമ്പൻചോല സർക്കിൾ ഓഫീസ് സംഘം കണ്ടെത്തി നശിപ്പിച്ചത്. വീടിനോട് ചേർന്നാണ് ഇവ നട്ടുവളർത്തിയിരുന്നത്. 30 സെന്റി മീറ്റർ മുതൽ 48 സെന്റി മീറ്റർ വരെ ഉയരത്തിൽ രണ്ട് മാസംപ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ,എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ, ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ
സ്‌ക്വാഡ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്.