വഴിത്തല: ഒളിമ്പ്യൻ പത്മശ്രീ ഷൈനി വിൽസണിന്റെ പിതാവും ദ്രോണാചാര്യ കെ.പി. തോമസ് മാഷിന്റെ ജ്യേഷ്ഠ സഹോദരനുമായ കുരിശിങ്കൽ കെ.പി. എബ്രാഹം (79- റിട്ട. എസ്.ഐ) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 11ന് വഴിത്തല പരേതനായ കുരിശിങ്കൽ കെ.പി. ജോസഫിന്റെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: പരേതയായ മറിയാമ്മ (ആദ്യ ഭാര്യ) മണ്ണത്തൂർ മണ്ടോളിപ്പറമ്പിൽ കുടുംബാംഗം, കുഞ്ഞന്നാമ്മ (രണ്ടാം ഭാര്യ) മാന്നാർ പുളിവേലിൽ കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ഒളിമ്പ്യൻ പത്മശ്രീ ഷൈനി വിൽസൺ, ഷേർളി (മുൻ ദേശീയ കായികതാരം, റെയിൽവേ), ജിജി കെ. എബ്രാഹം (യു.എസ്.എ).
മരുമക്കൾ: വിൽസൺ ചെറിയാൻ (അർജുന അവാർഡ് ജേതാവ്, സീനിയർ സ്‌പോർട്‌സ് ഓഫീസർ ഐ.സി.എഫ് ചെന്നൈ), സി.എം. രഞ്ജിത്ത് (മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം, മാനേജർ, എസ്.ബി.ഐ, ചെന്നൈ), സുജ (യു.എസ്.എ).