ശാന്തിഗ്രാം : കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന സഹകാരികളെ സഹായിക്കുന്നതിനായി പുതിയ വായ്പാ പദ്ധതിയുമായി ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക്. സ്വർണ്ണപണയ ഈടിന്മേൽ രണ്ട് ലക്ഷം രൂപാ വരെ 6.8 ശതമാനം പലിശ നിരക്കിൽ വായ്പ നൽകി വരുന്നു. കുറഞ്ഞ പലിശ നിരക്കിൽ സ്വയംസഹായ സംഘങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി ആരംഭിച്ചു. കൂടാതെ കർഷകർക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും വളങ്ങളും കീടനാശിനികളും മിതമായ നിരക്കിൽ വായ്പാ സൗകര്യത്തോടെ ലഭ്യമാണ്.