തൊടുപുഴ : കൊവിഡ് കാലത്ത് തോട്ടം തൊഴിലാളികളുടെ കൂലി പിടിച്ച് വയ്ക്കാനും ജോലിഭാരം വർദ്ധിപ്പിക്കുന്നതിനും തോട്ടം മാനേജ്‌മെന്റ് നടത്തുന്ന നീക്കങ്ങളിൽ നിന്നും പിൻമാറണമെന്ന് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി സ.ടി.ആർ സോമനും പ്രസിഡന്റ് സപി.ജെ ഉലഹന്നാനും ആവശ്യപ്പെട്ടു..
തൊടുപുഴ താലൂക്കിലെ കാളിയാർ മലങ്കര റബ്ബർ എസ്റ്റേറ്റുകളിലാണ് തൊഴിലാളികളുടെ വേതനം തടഞ്ഞ് വയ്ക്കുന്നതിനും ജോലിഭാരം വർദ്ധിപ്പിക്കുന്നതിനും ശ്രമം നടത്തുന്നത്. മലങ്കര റബ്ബർ എസ്റ്റേറ്റിൽ ടാപ്പിങ്ങ് തൊഴിലാളികളുടെ വേതനത്തിന്റെ 50ശതമാനം പിടിച്ച് വയ്ക്കുന്നതിനാണ് കമ്പിനി തീരുമാനിച്ചിട്ടുള്ളത് .ലോക്ക് ഡൗൺകാലത്ത് തോട്ടം അടച്ചിട്ട സാഹചര്യത്തിൽ മാനേജ്‌മെന്റ് പാവപ്പെട്ട തൊഴിലാളികൾക്ക്സഹായം പൊലും ചെയ്യാൻ തയ്യാറായില്ല. തൊഴിലാളികൾ കടുത്ത ദുരിതത്തിലായ ഈ ഘട്ടത്തിൽ വേതനം വെട്ടി പിടിക്കാനും അദ്ധ്വാനഭാരം വർദ്ധിപ്പിക്കാനും സ്വീകരിച്ച നടപടികളിൽ നിന്ന് മാനേജ്‌മെന്റിനെ തടയണമെന്നാവശ്യപ്പെട്ട് തൊടുപുഴ താലൂക്ക് തോട്ടം തൊഴിലാളി യൂണിയൻ തൊഴിൽ മന്ത്രി .ടി.പി രാമകൃഷ്ണനും ലേബർ കമ്മീഷണർക്കും, പ്ലാന്റേഷൻ ഇൻസ്‌പെകടർക്കും പരാതി നൽകി.