ചെറുതോണി:സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ സംഘടിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് ധർണ്ണ സമരം നടത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന നടപടി അവസാനിപ്പിക്കുക. ജോലി സമയംഎട്ട് മണിക്കൂറായി നിജപ്പെടുത്തുക. മിനിമം വേതനം 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സമരം നടത്തിയത്. ചെറുതോണി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ സമരം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് എ പി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സ റീജിയണൽ പ്രസിഡന്റ് പി ഡി ജോസഫ്, എ സവാദ്, സുരേഷ് പി എസ്, മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.