ചെറുതോണി:കർഷക കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ വാഴത്തോപ്പ് കൃഷിഭവന് മുമ്പിൽ ധർണ്ണ സമരം നടന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരോട് തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് . കർഷക കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ധർണ്ണാസമരത്തിന്റെ ഭാഗമായി വാഴത്തോപ്പ് കൃഷിഭവന് മുമ്പിൽ സമരം നടന്നത്. കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് റോയി കൊച്ചുപുര ഉദ്ഘാടനം നിർവ്വഹിച്ചു.
ജിമ്മി മാപ്രയിൽ അദ്ധ്യയക്ഷത വഹിച്ചു. കർഷക കോൺ നിയോജക മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ്, നിയോജക മണ്ഡലം സെക്രട്ടറി മാർട്ടിൻ വള്ളാടി, ശശികല രാജു. തോമസ് മാങ്കുന്നേൽ, ലിസി ബേബി, മേരി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.