തെക്കുംഭാഗം: കൊവിഡ് അതിജീവനത്തിനായി പുതിയ വായ്പ പദ്ധതികൾ നടപ്പിലാക്കി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്. കൃഷിക്കും കാർഷിക അനുബന്ധ ആവശ്യങ്ങൾക്കും ഒരു വർഷ കാലാവധിയിൽ രണ്ട് ലക്ഷം രൂപ വരെ കാർഷിക വായ്പയും സ്വർണ പണയ വായ്പയും 6.8 ശതമാനം പലിശ നിരക്കിൽ അനുവദിക്കും. കുടുംബശ്രീക്കുള്ള വായ്പ പദ്ധതി നാല് ലക്ഷം രൂപ വരെ ഒമ്പത് ശതമാനം പലിശ നിരക്കിൽ അനുവദിക്കും. ബാങ്കിലെ അംഗങ്ങളായ ആർ.പി.എസ് അംഗങ്ങൾക്ക് റബർ മരങ്ങൾ പ്ലാസ്റ്റിക് ഇടുന്നതിന് 10,​000 രൂപ വരെ നാല് മാസ കാലാവധിയിൽ പലിശ രഹിത വായ്പ അനുവദിക്കും. യഥാ സമയം തിരിച്ച് അടയ്ക്കുന്നവർക്ക് അര ശതമാനം പലിശ ഇളവും നൽകും. ഈ മാസം 31 വരെയാണ് വായ്പ അനുവദിക്കുന്നത്‌.