കട്ടപ്പന: കാർഷിക മേഖലയിലെ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരട്ടയാർ കൃഷിഭവൻ പടിക്കൽ ധർണ നടത്തി. നിലവിൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കർഷകർക്കെങ്കിലും വിത്തും വളവും ധനസഹായവും ലഭ്യമാക്കിയില്ലെങ്കിൽ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് അജയ് കളത്തുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജോർജ് ഉറുമ്പോലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ജോയി എട്ടാനി, തങ്കമ്മ രാജു, കുഞ്ഞിക്കുട്ടൻ കാനത്തിൽ എന്നിവർ പങ്കെടുത്തു.

കട്ടപ്പന: കർഷക കോൺഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുപള്ളം കൃഷിഭവനിലേക്കു മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസാദ് തേവരോലിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബാബു അത്തിമൂട്ടിൽ, മനോജ് മണ്ണിൽ, ബേബി മധുരത്തിൽ, എൻ. ആണ്ടവൻ, ബാബു കോട്ടയ്ക്കൽ എന്നിവർ പങ്കെടുത്തു.