കട്ടപ്പന: രാഹുൽഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതിപ്രകാരം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഇരട്ടയാർ ഉപ്പുകണ്ടം സ്വദേശിനിക്ക് ചികിത്സ ധനസഹായം നൽകി. ഓരോമാസവും കുറഞ്ഞ വേതനം ഉറപ്പുവരുത്തുന്ന പദ്ധതി കേന്ദ്ര സർക്കാർ രാജ്യത്തുടനീളം നടപ്പാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനൻ തുക കൈമാറി. മുൻ ലോക്‌സഭ മണ്ഡലം പ്രസിഡന്റ് ബിജോ മാണി, മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, കിരൺ ജോർജ്, ജോയൽ, അച്ചുകുട്ടൻ, അലൻ, കോളിൻസ് എന്നിവർ നേതൃത്വം നൽകി.