കട്ടപ്പന: കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായി പരാതി. കട്ടപ്പന സ്വദേശിയായ ഗൃഹനാഥനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നു കുട്ടികളുടെയും കുടുംബാംഗങ്ങളുടെയടക്കം ചിത്രങ്ങൾ ശേഖരിച്ചാണ് അപകീർത്തികരമായ പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നു പരാതിയിൽ പറയുന്നു. ഇത്തരക്കാരുടെ മൊബൈൽ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.