ഇടുക്കി: സ്വകാര്യ ഡോക്ടർമാരുടെ ടെലിമെഡിസിൻ സേവനം അനിവാര്യമായതായി ജില്ലാ കളക്ടർ. സഹകരിക്കുന്നതിന് സന്നദ്ധമാണെന്ന് ഐഎംഎ കളക്ടർക്ക് ഉറപ്പു നൽകി. പ്രവാസികൾ കൂടുതലായി എത്തിത്തുടങ്ങിയ സാഹചര്യത്തിൽ പൊതു ജനാരോഗ്യ സംവിധാന സൗകര്യം മതിയാകാതെ വരുന്ന അടിയന്തരഘട്ടങ്ങളിൽ സഹകരിക്കാനുള്ള സന്നദ്ധത തേടി ജില്ലാ കളക്ടർ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം കലക്ട്രേറ്റിൽ വിളിച്ചു ചേർത്തു. .കിടത്തി ചികിത്സിക്കേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രമേ നിലവിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. കൊവിഡ്19 പ്രോട്ടൊക്കോൾ പരിശീലനം ആവശ്യമുണ്ടെങ്കിൽ അറിയിച്ചാൽ സംഘടിപ്പിക്കാമെന്നും കള ക്ടർ ആശുപത്രി അധികൃതരെ അറിയിച്ചു. ആർഡിഒ അതുൽ സ്വാമിനാഥ്, ഡിഎംഒ ഡോ. എൻ പ്രിയ, ഡിപിഎം ഡോ. സുജിത്ത് സുകുമാരൻ, തൊടുപുഴ ഐഎംഎ പ്രസിജന്റ് ഡോ. സി വി ജേക്കബ്, വിവിധ ആശുപത്രികളെ പ്രതിനിധീകരിച്ച് ഡോ. അജി പി.എൻ, തോമസ് കെ ലൂക്ക, ഡോ. എസ്. ഗുരുസ്വാമി, ഡോ.ജി വരദരാജ്, ഡോ. പ്രസാദ് റാവു, അനീഷ് വിശ്വംഭരൻ, രാജിമോൾ മാത്യു, അസീഫ് കെ.എം, ജിന്റോ മാത്യു, സിസ്റ്റർ മീന ജോസ്, സിസ്റ്റൻ സെലിൻ വട്ടക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.