തൊടുപുഴ: കേരള പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം 25ന് രാവിലെ 9.30ന് തൊടുപുഴയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സി. വേണുഗോപാൽ ഓൺലൈൻ വഴി നിർവഹിക്കും. ഹരിതവേദി സംസ്ഥാന ചീഫ് കോർഡിനേറ്റർ ടി.ജെ. പീറ്റർ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം. സി. ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. ഗാന്ധി ദർശൻ വേദി രക്ഷാധികാരി തെന്നല ബാലകൃഷ്ണപിള്ള കൈമാറിയ ഫലവൃക്ഷതൈ നട്ടുകൊണ്ട് ഹരിത യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ, കെ. പി. ജി.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ട്രഷറർ എം. എസ്. ഗണേശൻ, ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസ് ഹരിതവേദി സംസ്ഥാന കോർഡിനേറ്റർമാരായ ബിനു ചക്കാലയിൽ, ഇ. വി. എബ്രാഹം തുടങ്ങി നേതാക്കൾ ഓൺലൈനിൽ ചടങ്ങിൽ പങ്കെടുക്കുമെന്നും ജില്ലാ- കോ- ഓർഡിനേറ്റർമാരായ ജോസ് കിഴക്കേക്കര, പി. എൻ. സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.