കട്ടപ്പന: വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ പടുതാക്കുളത്തിലെ മത്സ്യക്കൃഷി വിളവെടുപ്പ് ഇന്ന് രാവിലെ 11ന് വൈദുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസ് സ്‌റ്റേഷൻ വളപ്പിൽ പടുതാക്കുളം നിർമിച്ച് മത്സ്യക്കൃഷി നടത്തിവരുന്നത്. മൂന്നുലക്ഷം ലിറ്റർ വെള്ളം സംഭരണ ശേഷിയുള്ള കുളത്തിൽ ആസാംവാള, ഗോൾഡ് ഫിഷ് ഇനത്തിൽപ്പെട്ട മത്സങ്ങളാണ് വളർത്തുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മത്സ്യക്കൃഷി നടത്തിവരുന്നത്. ഇതോടൊപ്പം സ്‌റ്റേഷൻ വളപ്പിൽ ജൈവ പച്ചക്കറി തോട്ടവുമുണ്ട്.