kks

തൊടുപുഴ: കൊവിഡിന്റെ മറവിൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിെരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രതിഷേധ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്രപ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസ് ക്ലബിനു മുമ്പിൽ പ്രതിഷേധ യോഗം നടത്തി. സീനിയർ ജേർണലിസ്റ്റ് ഫോറം നേതാവും സി.പി.ഐ. ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് സാമൂഹിക അകലം പാലിച്ചായിരുന്നു പ്രതിഷേധം. പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, ട്രഷറർ സി. സമീർ, എക്‌സിക്യൂട്ടീവ് അംഗം ഹാരിസ് മുഹമ്മദ്, ബാബു സൂര്യ, ടെൻസിങ് പോൾ, എബിൻ ജോസ് എന്നിവർ പങ്കെടുത്തു.