മൂലമറ്റം: പവ്വർ ഹൗസിൻ്റെ സമീപത്ത് നിന്ന് വാവ സുരേഷ് മൂർഖൻ പാമ്പിനെയും പെരുമ്പാമ്പിനെയും പിടികുടി.വ്യാഴാഴ്ച രാത്രിയാണ് പാമ്പിനെ പിടികൂടിയത്..പവ്വർ ഹൗസിന്റെ പ്രവേശന കവാടത്തിന് മുന്നിൽ മൂർഖനെ കണ്ട വിവരം പവ്വർ ഹൗസ് ജീവനക്കാർ വനം വകുപ്പ് അധികൃതരെ അറിയിച്ചു.ഇവരാണ് വാവ സുരേഷിനെ വിളിച്ച് വരുത്തിയത്.ഇതേ തുടർന്ന് വാവ സുരേഷ് വാഹനത്തിൽ പവ്വർ ഹൗസിന് സമീപം എത്തിയപ്പോൾ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് പെരുമ്പാമ്പ് വാഹനത്തിന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു.ഉടൻ വാഹനം നിർത്തി വാവ സുരേഷ് പെരുമ്പാമ്പിനെ പിടി കൂടി.പിന്നീടാണ് മൂർഖനേയും പിടികൂടിയത്.പിടി കൂടിയ പാമ്പുകളെ വനപാലകരെ ഏൽപിച്ചു.15 കിലോ തൂക്കം വരുന്നതാണ് പെരുമ്പാമ്പ്. രണ്ടിനേയും കുളമാവ് വനത്തിൽ തുറന്ന് വിടുമെന്ന് വനപാലകർ അറിയിച്ചു.