sndp

ബാലനാട്: എസ്.എൻ.ഡി.പി യോഗം ബാലനാട് ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും മാസ്ക് വിതരണം ചെയ്തു. പ്രസിഡന്റ് കെ.എം. സുരേഷ് വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ പീതാംബരന് നൽകി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി രവീന്ദ്രൻ ആലപ്പാട്ട്, വൈസ് പ്രസിഡന്റ് കെ.ബി. രാജു, ശാഖാ കമ്മിറ്റി അംഗം നവേഷ് കാഞ്ഞിരക്കാട്ട്, വനിതാ സംഘം സെക്രട്ടറി ശാന്ത ഉണ്ണി, രാധ രാഘവൻ എന്നിവർ പങ്കെടുത്തു.