തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പരിധിയിൽ വരുന്ന കൃഷിഭവനുകളിൽ 2020- 21 ആത്മ പദ്ധതിയിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ജൈവഗൃഹം സംയോജിത മാതൃക കൃഷിക്ക് അപേക്ഷ ക്ഷണിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യ കൃഷി, തേനീച്ചവളർത്തൽ, ജലസംരക്ഷണം എന്നിങ്ങനെയുള്ള കൃഷി രീതികൾ ഏകോപിപ്പിച്ച് കൃഷിയിടത്തെ മാതൃക ഫാമാക്കി മാറ്റുന്ന പദ്ധതിയാണിത്. കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയുള്ളവരും വാഴ, പച്ചക്കറി കിഴങ്ങുവർഗങ്ങൾ മുതലായവ പാട്ട വ്യവസ്ഥയിലോ കുടുബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവർ മുതൽ അഞ്ച് ഏക്കർ വരെ കൃഷിയിടമുള്ളതുമായ കർഷകർക്ക് അപേക്ഷിക്കാം. നിർദിഷ്ട ഫോമിലുളള അപേക്ഷ കരം അടച്ച രസീതിനൊപ്പം മേയ് 31 നു മുമ്പ് അതതു കൃഷിഭവനുകളിൽ സമർപ്പിക്കണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.