candle

മുട്ടം: റബ്ബർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ മുട്ടത്ത് തിരി കത്തിച്ച് റബ്ബർ ഷീറ്റിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. സംസ്ഥാന സർക്കാർ ഒരു വർഷമായി നൽകാത്ത വില സ്ഥിരതാ ഫണ്ട് കുടിശിക ഉടൻ വിതരണം ചെയ്യുക, റബ്ബർ കർഷകർക്ക് വേണ്ടി സർക്കാരുകൾ സാമ്പത്തിക പാക്കേജുകൾ നടപ്പിലാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത്ഫ്രണ്ട് (എം) മുട്ടം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മുട്ടത്ത് റബ്ബർഷീറ്റിൽ മുട്ടുകുത്തി നിന്ന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു വറവുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രഞ്ജിത്ത് മനപ്പുറത്ത്, സംസ്ഥാന കമ്മിറ്റി അംഗം ജോബി തീക്കുഴിവേലിൽ എന്നിവർ നേതൃത്വം നൽകി. കേരള കോൺഗ്രസ് (എം) മുട്ടം മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.