തൊടുപുഴ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ ഹൃദയ ശസ്ത്രക്രിയ നടത്താൻ പദ്ധതിയൊരുങ്ങുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാരുണ്യ ആരോഗ്യ സമഗ്ര പദ്ധതി (കെ.എ.എസ്.പി) പ്രകാരമാണ് കുറഞ്ഞ ചെലവിൽ ഹൃദയശസ്ത്രക്രിയ നടത്താൻ കഴിയുന്നത്. പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപവരെ ഇൻഷുറൻ‌സ് പരിരക്ഷയും ലഭിക്കും. പി.എം.ജെ.വൈ റേഷൻ കാർഡ് , ചിസ് പ്ലസ് സീലുകളുള്ള റേഷൻകാർഡ്, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വന്ന എഴുത്ത് എന്നിവയുള്ളവർക്കാണ് ഇൻഷുറൻ‌സ് പരിരക്ഷയ്ക്ക് അർഹത . കുടുംബത്തിലെ ആർ‌ക്കെങ്കിലും ഇത്തരത്തിലുള്ള സീലുള്ള കാർഡുണ്ടെങ്കിലും ഇൻഷുറൻ‌സ് പരിരക്ഷയ്ക്ക് അർഹത ലഭിക്കും. എറണാകുളം സൺറൈസ് ആശുപത്രിയിൽ ഡോ. കുൽദീപ് ചുള്ളിപ്പറമ്പിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടത്തുക. ജില്ലയിൽ ഹൃദയ രോഗികൾ വർദ്ധിക്കുന്നതും മറ്റിട ങ്ങളിൽ സമയബന്ധിതമായി ഇവർക്ക് ആവശ്യമായ ചികിത്സകൾ ലഭിക്കാത്തതുമാണ് ഇത്തരത്തിലുള്ള പദ്ധതി സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഡോ. കുൽദീപ് ചുള്ളിപ്പാറ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫോൺ: 9961014446, 9061154222.