തൊടുപുഴ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ. സി. ഐ)​ തൊടുപുഴയുടെ ആഭ്യമുഖ്യത്തിൽ ഐ. എം. എ ബ്ലഡ് ബാങ്കിൽ രണ്ടു ദിവസത്തെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജെ. സി. ഐ അംഗങ്ങളും മറ്റ് യുവജനങ്ങളും രക്തദാന ക്യാമ്പിൽ പങ്കെടുത്തു. ജെ.സി. ഐ തൊടുപുഴ പ്രസിഡന്റ് സ്റ്റീഫൻ ജോസ് പുളിമൂട്ടിൽ, സെക്രട്ടറി മാത്യു, ബ്ലഡ് ഡോനെഷൻ കോർഡിനേറ്റർ ഡോ. അനിൽ ജെയിംസ് എന്നിവർ നേതൃത്വം നൽകി.