തൊടുപുഴ: കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രക്ഷോഭ പരിപാടികളിൽ ജില്ലയിലെ ബാങ്കു ജീവനക്കാരും പങ്കാളികളായി. ജില്ലയിൽ ബി.ഇ.എഫ്.ഐയുടെ (ബെഫി)​ നേതൃത്വത്തിൽ തൊടുപുഴ, ചേലച്ചുവട്, വാഴത്തോപ്പ് എന്നീ കേന്ദ്രങ്ങളിൽ പ്രതീകാത്മക പ്രതിഷേധ പ്രകടനം നടത്തി. എല്ലാ കേന്ദ്രങ്ങളിലും കൊടികളും പ്ലേക്കാർഡുകളും പിടിച്ച് ശാരീരിക അകലം പാലിച്ചായിരുന്നു പ്രതിഷേധം. തൊടുപുഴയിൽ ബെഫി സംസ്ഥാന സെക്രട്ടറി എൻ. സനിൽ ബാബുവും വാഴത്തോപ്പിൽ ജില്ലാ പ്രസിഡന്റ് വി.എസ്. പ്രഭാകുമാരിയും ചേലച്ചുവട് ബെഫി സംസ്ഥാന കമ്മിറ്റി അംഗം ദിവേഷ് പി. ജോയിയും ഉദ്ഘാടനം ചെയ്തു. സിജോ എസ്, രാജേഷ് സി.ആർ, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.