ഉടുമ്പന്നൂർ: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ഉടുമ്പന്നൂർ ക്രഷിൽ കുട്ടികൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ ചൈൽഡ് വെൽഫയർ കൗൺസിൽ ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റ്യൻ നിർവ്വഹിച്ചു. കൃഷിവകുപ്പിന്റെ സഹകരണത്തോടെ കുട്ടികളിൽ കാർഷികപ്രവർത്തനങ്ങളോട് താല്പര്യം വളർത്തുന്നതിനാണ് കൃഷിപാഠം പദ്ധതി ആവിഷ്‌കരിച്ചത്. ഉടുമ്പന്നൂർ പഞ്ചായത്തംഗം ജോൺസൺ, സെക്രട്ടറി കെ.ആർ.ജനാർദ്ദനൻ, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം സി.ബിനോയി തുടങ്ങിയവർ സംസാരിച്ചു.