ഇടുക്കി: എസ്.എസ്.എൽ.സി- ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്ന ജില്ലയിലെ സ്‌കൂളുകൾ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ജില്ലാ കമ്മിറ്റിയുടെ 'അറിവിന്റെ കേന്ദ്രങ്ങൾ അണുവിമുക്തമാക്കാം" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡോ. എ.പി.ജെ അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്‌കൂളിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് നിർവഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, സി.എസ്. മഹേഷ് എന്നിവർ നേതൃത്വം നൽകി. ജില്ലാ ഭാരവാഹികളായ ജസ്റ്റിൻ ചെകിടി, ഫസ്സൽ സുലൈമാൻ, വിഷ്ണു ദേവ് ,അനസ്സ് ജിമ്മി, ബ്ലസൻ ബേബി, ഷാബിർ ടി.എസ്, റഹ്മാൻ ഷാജി, ജെയ്‌സൻ തോമസ്, ഫസൽ അബ്ബാസ്, അൽത്താഫ് സുധീർ, അസർ, സുബിൻ എന്നിവർ പങ്കാളിയായി.