തൊടുപുഴ: കാരിക്കോട് സർവീസ് സഹകരണ ബാങ്കിൽ കൊവിഡ് ആശ്വാസ വായ്പാ പദ്ധതികൾ ആവിഷ്‌കരിച്ചതായി പ്രസിഡന്റ് സി. എസ്. ഷാജി, സെക്രട്ടറി പി.വി. മോളി എന്നിവർ അറിയിച്ചു. പലിശരഹിത സ്വർണ പണയ വായ്പയായി 25,000 രൂപ വരെ നൽകും. കാർഷിക സ്വർണ പണയ വായ്പ രണ്ടു ലക്ഷം രൂപ വരെ 6.8 ശതമാനം പലിശ നിരക്കിൽ നൽകും. മേയ് 31 വരെയാണ് ഇത്തരം വായ്പകൾ നൽകുന്നത്.