കോടിക്കുളം: എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടി. കോടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അണുവിമുക്തമാക്കി. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു പ്രസന്നൻ, പഞ്ചായത്ത് മെമ്പർ ഉഷ തോമസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോമി തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജന. സെക്രട്ടറി ആരിഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.