മുട്ടം:മുസ്ലിം ലീഗ് മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തിലേ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിർദ്ധനരായ 500 പേർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം കെ സുധീർ,സി എം ജമാൽ,ബാദുഷാ അഷ്റഫ്,മാഹിൻ എൻ എച്ച്,നിസാർ പി ബഷീർ, ഷബീർ എം എ,അൽത്താഫ് എം എസ്, ബാഷിൽ അഷ്റഫ് , അഖിൽ സി രാജീവ്, അജ്സൽ എൻ എച്ച്,അർഷാദ് കെ എം, റിസ്വാൻ ഷാജി,നിസാം റഹിം എന്നിവർ നേതൃത്വം നൽകി.